വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം; നിര്‍ത്തിയിട്ട ഓട്ടോ തകര്‍ത്തു

Update: 2022-12-11 12:15 GMT

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം. കുറവാദ്വീപ് റോഡിലെ പടമലയിലാണ് കാട്ടാന ഇറങ്ങിയത്. നിര്‍ത്തിയിട്ട ഓട്ടോ കാട്ടാന തകര്‍ത്തു. അപ്പപാറ സ്വദേശി സൈദലവിയുടെ ഓട്ടോയാണ് തകര്‍ത്തത്. മൂന്ന് ആനകളില്‍ നിന്ന് കൂട്ടം തെറ്റിയ ആനയാണ് ജനവാസ മേഖലയിലെത്തിയത്. കാട്ടാനകള്‍ പുഴ കടന്ന് കാട് കയറിയതായി വനപാലകര്‍ അറിയിച്ചു. കാട്ടാന ശല്യം രൂക്ഷമായ മേഖലയാണിത്.

Tags:    

Similar News