കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു; വീട്ടമ്മയ്ക്ക് പരിക്ക്

Update: 2022-11-25 05:40 GMT

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്ന് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് തൃശ്ശിലേരി മുത്തുമാരി ചെല്ലിമറ്റത്തില്‍ സിനോജിന്റെ ഭാര്യ ഷീനയ്ക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജിലേക്കും മാറ്റി. സംഭവത്തില്‍ ഇവരുടെ കുട്ടിക്കും സാരമല്ലാത്ത പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിടുകയായിരുന്നു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: