വയനാട്ടില്‍ കാട്ടാനാക്രമണം; ഇരുചക്രയാത്രികര്‍ക്ക് പരിക്ക്

Update: 2025-09-01 07:11 GMT

വയനാട്:  കാട്ടാനാക്രമണത്തില്‍ ഇരുചക്രയാത്രികള്‍ക്ക് പരിക്ക്. വയനാട് ചേകാടിയിലാണ് സംഭവം. മുള്ളന്‍ക്കൊല്ലി വാഴപ്പിള്ളിയില്‍ ജോസ്, ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്കില്‍ സഞ്ചരിക്കവെ ആന പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ടതും ഇവര്‍ വാഹനം നിര്‍ത്തി. പുറകിലിരുന്നയാള്‍ ഇറങ്ങി ഓടിയെങ്കിലും ജോസിന് വാഹനം നിര്‍ത്തി ഓടാനുള്ള സമയമുണ്ടായില്ല. അപ്പോഴേക്കും സമീപത്തെത്തിയ കാട്ടാന ജോസിന്റെ ഹെല്‍മറ്റില്‍ അടിക്കുകയും താഴേക്ക് വലിച്ചിടുകയായിരുന്നു. തലനാരിഴക്കാണ് വലിയ അപകടത്തില്‍ നിന്നുരണ്ടു പേരും രക്ഷപ്പെട്ടത്.

നിരവധി പേരാണ് ഈ മേഖലയില്‍ കാട്ടാന ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇത് ഒരു പതിവായികൊണ്ടിരിക്കുകയാണെന്നും ഇതുവഴി പോകാന്‍ ജനങ്ങള്‍ക്ക് ഭയമാണെന്നും ആളുകള്‍ പറയുന്നു. ആളുകളുടെ ഉപജീവനമാര്‍ഗത്തെ വരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സംഗതികള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നും ആളുകള്‍ പറയുന്നു.


Tags: