ഇടുക്കിയില്‍ വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

Update: 2023-01-25 08:40 GMT

ഇടുക്കി: ശാന്തന്‍പാറയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ഇടുക്കി അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

പന്നിയാര്‍ എസ്‌റ്റേറ്റിലെത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കുന്നതിനിടെ ആന ചവിട്ടുകയായിരുന്നെന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News