കള്ളപ്പണം കൊണ്ടുവന്ന് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ എവിടെ; ബിജെപിക്കെതിരേ തുറന്നടിച്ച് സിദ്ധരാമയ്യ

Update: 2026-01-25 07:22 GMT

ബെംഗളൂരു: പറഞ്ഞതെല്ലാം പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതിനുപകരം അവര്‍ ഞങ്ങളെക്കുറിച്ച് കള്ളം പറയുകയാണ്. വിദേശത്ത് നിന്ന് കള്ളപ്പണം കൊണ്ടുവന്ന് എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് അവര്‍ പറഞ്ഞു. അവര്‍ അത് നിക്ഷേപിച്ചോ? ബിജെപിക്കെതിരേ സിദ്ധരാമയ്യ തുറന്നടിച്ചു.

ഹുബ്ബള്ളിയില്‍ സംഘടിപ്പിച്ച യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് പുതിയ വീടുകളുടെ പട്ടയങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.താന്‍ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍, നമ്മുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പതിനായരകണക്കിന് വീടുകള്‍ നിര്‍മ്മിച്ച് ഭവന വിപ്ലവം സൃഷ്ടിച്ചെന്നും ഇപ്പോഴും അതു തുടരുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വീടിന് 4 മുതല്‍ 5 ലക്ഷം രൂപ വരെ നല്‍കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് നല്‍കുന്നത്. പക്ഷേ അത് പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാത്രമാണ്. പണം നമ്മുടേതാണ്, അതായത്, സംസ്ഥാന സര്‍ക്കാരിന്റേതാണ്. പേര് മാത്രമാണ് കേന്ദ്രത്തിന്റേത്. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, രണ്ട് വര്‍ഷത്തിനുള്ളില്‍ ഭവന പദ്ധതികള്‍ക്കായി 5,500 കോടി രൂപ ചെലവഴിച്ചെന്നും സിദ്ധരാമയ്യ കൂട്ടിചേര്‍ത്തു.

Tags: