സംഘപരിവാറിന്റെ ന്യുനപക്ഷ വംശീയ ഉന്മൂലനശ്രമങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധം

Update: 2022-05-04 15:11 GMT

അങ്ങാടിപ്പുറം: മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ പശുവിനെ അറുത്തെന്ന് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ ഗോസംരക്ഷക ഗുണ്ടകള്‍ തല്ലിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. സംഘപരിവാറിന്റെ ന്യൂനപക്ഷ വംശീയ ഉന്മൂലന ശ്രമങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് സൈദാലി വലമ്പൂര്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കി വംശിയതയില്‍ അധിഷ്ഠിതമായ സമൂഹത്തെ ഉണ്ടാക്കാനുള്ള സംഘപരിവാര്‍ നീക്കം ചെറുത്ത് തോല്‍പ്പിക്കാന്‍ എല്ലാ മതേതര ഇന്ത്യക്കാരും ഒറ്റകെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഷിഹാബ് തിരൂര്‍ക്കാട്, ഫസല്‍ പേരുകാടന്‍, നൗഷാദ് അരിപ്ര, സക്കീര്‍ മാബ്ര, സാജിദ് പൂപ്പലം, സാദിക്ക് എ എം, ഷാനവാസ് അങ്ങാടിപ്പുറം, റഷീദ് കുറ്റിരി തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി. 

Tags: