കാലാവസ്ഥാ വിവരങ്ങള്‍ ഇനി കുട്ടികളിലൂടെ അറിയാം

Update: 2022-11-10 02:15 GMT

തിരുവനന്തപുരം: കാലാവസ്ഥാ വിവരങ്ങളറിയാന്‍ ഇനി സര്‍ക്കാര്‍ അറിയിപ്പുകള്‍ക്ക് കാതോര്‍ത്തിരിക്കേണ്ടതില്ല. പ്രാദേശിക കാലാവസ്ഥ പ്രവചിക്കാന്‍ സംസ്ഥാനത്തെ 240 സ്‌കൂള്‍ മുറ്റങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഭൂമിശാസ്ത്രം പഠനവിഷയമായി വരുന്ന സ്‌കൂളുകളിലാണ് വെതര്‍ സ്‌റ്റേഷനുകള്‍ വരുന്നത്. ജില്ലയില്ലെ 18 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുന്നുമ്മല്‍ ബിആര്‍സി പരിധിയില്‍ കുറ്റിയാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ബ്ലോക്കിലെ കാലാവസ്ഥാ സ്‌റ്റേഷന്‍ ഒരുങ്ങുന്നത്.

മലയോര മേഖലയായ കുന്നുമ്മല്‍ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകള്‍ക്ക് കേന്ദ്രം ഉപകാരപ്രദമാവുമെന്നാണ് വിലയിരുത്തല്‍. 90,000 രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചത്. മഴയുടെ അളവ്, അന്തരീക്ഷത്തിന്റെ ആര്‍ദ്രത, കാറ്റിന്റെ ദിശ, വേഗത, അന്തരീക്ഷ ഊഷ്മാവ് തുടങ്ങിയവ തിരിച്ചറിയാന്‍ ഇത്തരം കാലാവസ്ഥാ കേന്ദ്രങ്ങള്‍ വഴി സാധിക്കും. ഇതിനായി സ്‌കൂളിലെ വെതര്‍ സ്‌റ്റേഷനില്‍ തെര്‍മൊമീറ്ററും വിന്‍ഡ് വെയ്‌നും അനിമൊമീറ്ററും ഉള്‍പ്പെടെയുള്ളവ സജ്ജമാക്കിക്കഴിഞ്ഞു. ഭൂമിശാസ്ത്രപഠനം പ്രായോഗികവും രസകരവുമാക്കിത്തീര്‍ക്കുന്നതിന് സമഗ്ര ശിക്ഷാകേരള പദ്ധതിയുടെ കീഴിലാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്.

Tags:    

Similar News