മാസ്‌ക് ധരിക്കുന്നത് മതമൂല്യങ്ങളുടെ ലംഘനം; കത്തോലിക്കാ സ്‌കൂള്‍

Update: 2021-07-20 18:46 GMT

മിഷിഗണ്‍: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നത് മതവിശ്വാസത്തില്‍ അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങളുടെ ലംഘനമാകുമെന്ന് മിഷിഗണിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്‌കൂള്‍. ലാന്‍സിംഗ് ആസ്ഥാനമായുള്ള എലമെന്ററി സ്‌കൂളാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് വയസും അതിന് മുകളില്‍ പ്രായവുമുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സ്‌കൂള്‍ വാദിക്കുന്നത്.

ക്രിസ്തീയ വിശ്വാസം അനുസരിച്ച് ദൈവത്തിന്റെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നത് ഈ മുഖം കാണാതെ മറയ്ക്കാനാണെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മാസ്‌ക് ധരിച്ചുകൊണ്ടിരിക്കുന്നത് അലര്‍ജി അടക്കമുള്ള ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നും അധ്യാപകര്‍ പറയുന്നത് കുട്ടികള്‍ക്ക് മനസിലാകാതെ വരുമെന്നും ഇവര്‍ വാദിക്കുന്നു.

Tags:    

Similar News