ബിജെപിക്ക് ഗുണകരമായത് ചെയ്യില്ലെന്ന് പറയുമ്പോള്‍ വേണ്ട എന്ന് പറയില്ല: എല്‍ഡിഎഫിന് എല്ലാവരുടെയും വോട്ട് വേണമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: എല്‍ഡിഎഫിന് എല്ലാവരുടെയും വോട്ട് വേണമെന്ന് ബിനോയ് വിശ്വം. ബിജെപിക്ക് ഗുണകരമായ ഒന്നും ചെയ്യില്ലെന്ന് അവര്‍ പറയുമ്പോള്‍ വേണ്ട എന്ന് ഞങ്ങള്‍ പറയില്ല. എല്ലാ വിഭാഗ മനുഷ്യരുടെയും വോട്ടുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രംഗത്തും എല്‍ഡിഎഫ് വമ്പിച്ച മുന്നേറ്റം ഉണ്ടാക്കി. എല്‍ഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ജനം വിധിയെഴുതുമെന്നും ഇടതുപക്ഷ വികസനത്തിന്റെ അടിസ്ഥാനം ജനങ്ങള്‍ക്ക് ഒന്നാം സ്ഥാനം എന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം നേമത്ത് വി ശിവന്‍കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എല്‍ഡിഎഫ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലെന്ന് എസ്ഡിപിഐ വ്യക്തമാക്കി. വര്‍ഗീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്നും എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയല്ലെന്നും സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.