നാടോടി സ്ത്രീക്ക് കൊവിഡ്; ഡോക്ടര്‍മാരടക്കം എട്ടു പേര്‍ ക്വാറന്റൈനില്‍

അങ്ങാടികളില്‍ സ്ഥിരമായി അലഞ്ഞുനടന്നിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചത് സാമൂഹ്യ വ്യാപനം സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Update: 2020-07-09 04:24 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നാടോടി സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാരുള്‍പ്പടെ എട്ടുപേര്‍ ക്വാറന്റൈനിലായി. റെയില്‍വെ സ്‌റ്റേഷനിലും അങ്ങാടികളിലും സ്ഥിരം സന്ദര്‍ശകയായ നാടോടി വൃദ്ധ കൈയില്‍ മുറിവേറ്റതിനെ തുടര്‍ന്ന് നഗരസഭയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തിയിരുന്നു. ഇവര്‍ക്ക് രോഗലക്ഷണം കണ്ടതോടെ താലൂക്ക് ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇവരെ പരിശോധിച്ച ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരും രണ്ട്  ആമ്പുലന്‍സ് െ്രെഡവറുമാരാരും ക്വാറന്റൈനില്‍ പ്രവേശിച്ചു. മാസങ്ങളായി റെയില്‍വെ പ്ലാറ്റ് ഫോമിലും കെ.എസ്.ഇ.ബി ഓഫീസ് പരിസരത്തും അന്തിയുറങ്ങുന്ന രണ്ടു നാടോടി സ്ത്രീകളാണ് ചികില്‍സ തേടിയെത്തിയത്. ഇതില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അങ്ങാടികളില്‍ സ്ഥിരമായി അലഞ്ഞുനടന്നിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചത് സാമൂഹ്യ വ്യാപനം സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.



Tags:    

Similar News