വാക്കി ടോക്കി ഇറക്കുമതി: ഓങ് സാന്‍ സൂചി പോലീസ് കസ്റ്റഡിയില്‍

തലസ്ഥാനമായ നേപിഡോവിലെ സൂചിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് വാക്കിടോക്കികള്‍ കണ്ടെത്തിയത്. ഇവ അനധികൃതമായി ഇറക്കുമതി ചെയ്തതായും അനുമതിയില്ലാതെ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2021-02-03 11:25 GMT

നേപിഡോ: അനധികൃതമായി വാക്കിടോക്കി ഇറക്കുമതി ചെയ്ത കേസില്‍ മുന്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയില്‍ പാര്‍പ്പിക്കുമെന്ന് പോലീസ് രേഖയില്‍ പറയുന്നു.


സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ഓങ് സാന്‍ സൂചിക്കെതിരെ അനധികൃതമായി ആശയവിനിമയ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതിന് മ്യാന്‍മര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.  തിങ്കളാഴ്ചയാണ് മ്യാന്‍മര്‍ സൈന്യം അധികാരം പിടിച്ചെടുത്തത്. അതിനു ശേഷം സൂചി തടങ്കലിലാണ്.


തലസ്ഥാനമായ നേപിഡോവിലെ സൂചിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് വാക്കിടോക്കികള്‍ കണ്ടെത്തിയത്. ഇവ അനധികൃതമായി ഇറക്കുമതി ചെയ്തതായും അനുമതിയില്ലാതെ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, പുറത്താക്കപ്പെട്ട പ്രസിഡന്റ് വിന്‍ മൈന്റിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.




Tags:    

Similar News