വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ സ്ഥിരം ആര്‍എസ്എസ് ഗുണ്ടകളെന്ന് റിപോര്‍ട്ട്

Update: 2025-12-20 08:43 GMT

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഇതിനു മുമ്പും ക്രിമനല്‍കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് റിപോര്‍ട്ട്. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരാണ് പ്രതികള്‍. ഇവരില്‍ നാലുപേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

ഇവരില്‍ മുരളി, അനു എന്നിവര്‍ 15 വര്‍ഷം മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിനോദ്, സിഐടിയു പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസുകളിലെ പ്രതികളാണ്. പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസിലെ പ്രതി ആര്‍ ജിനീഷുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും സൂചനകളുണ്ട്.

Tags: