മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെയിലെ 21-ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീനിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പോളിങ് താൽകാലികമായി നിർത്തിവച്ചു. വോട്ടർമാർ രേഖപ്പെടുത്തിയതിലധികം വോട്ടുകൾ മെഷീനിൽ പതിഞ്ഞതായി കണ്ടെത്തിയതാണ് നടപടി സ്വീകരിക്കാൻ കാരണം.
പോളിങ് ആരംഭിച്ച ശേഷം ആദ്യ രണ്ടു മണിക്കൂറിനിടെ യഥാർഥത്തിൽ രേഖപ്പെടുത്തിയ വോട്ടുകളെക്കാൾ രണ്ടു വോട്ടുകൾ അധികമായി മെഷീനിൽ രേഖപ്പെടുത്തിയതായി അധികൃതർ കണ്ടെത്തി. സംഭവത്തെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി.