ന്യൂഡല്‍ഹി: പ്രതിപക്ഷ നേതവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര 14ാം ദിവസത്തിലേക്ക്. ഇന്ന് ബീഹാറിലെ യാത്ര അവസാനിക്കും. സമാപനത്തില്‍ യൂസഫ് പത്താനും ലളിതേഷ് ത്രിപാഠിയും തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വോട്ടുകള്‍ മോഷ്ടിക്കുന്നത് പിടിക്കപ്പെട്ടതോടെ ബിജെപി നേതാക്കള്‍ പരിഭ്രാന്തരായിരിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
ഓഗസ്റ്റ് 17ന് സസറാമില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. യാത്രക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി ഇന്ത്യാ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം യാത്രയില്‍ അണിനിരന്നിരുന്നു. സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ യാത്ര അവസാനിക്കും.