'വോട്ടർ അധികാർ യാത്ര'യ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം

Update: 2025-08-17 05:01 GMT

ന്യൂഡൽഹി: ജനാധിപത്യ മൂല്യങ്ങളുടെയും തിരഞ്ഞെടുപ്പ് സത്യസന്ധതയുടെയും സംരക്ഷണത്തിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ആരംഭിക്കും. ബിഹാറിലെ നസാറാമിൽ നിന്ന് ആരംഭിക്കുന്ന യാത്ര 16 ദിവസം നീണ്ടു നിൽക്കും. വോട്ട് മോഷണത്തിനും വോട്ടവകാശ ലംഘനത്തിനുമെതിരേയുള്ള ആഹ്വാനം എന്ന നിലക്കാണ് യാത്ര.

ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ യാത്രയിൽ സജീവമായി പങ്കെടുക്കും. സെപ്റ്റംബർ 1 ന് പട്നയിൽ നടക്കുന്ന വമ്പിച്ച റാലിയോടെ യാത്ര സമാപിക്കും, ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനുള്ള" പോരാട്ടത്തിലെ ഒരു നിർണായക നിമിഷമാണിതെന്ന് കോൺഗ്രസ് വ്യക്തമാക്കി.

Tags: