പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വോട്ട് കൊള്ള ആരോപണവുമായി കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം. ബിഹാറില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിഹാര്‍ കൊള്ളയടിച്ചു ഇനി ബംഗാളിന്റെ ഊഴമാണ് തുടങ്ങിയ പ്ലാക്കാര്‍ഡുകളുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധിക്കുന്നത്.
വോട്ടെണ്ണലില്‍ എന്‍ഡിഎ സഖ്യം വന്‍ മുന്നേറ്റം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ വോട്ടുകൊള്ള ആരോപണം. വോട്ട് കൊള്ളയടിക്കുന്നതു കൊണ്ടാണ് ബിജെപി ജയിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.നിലവില്‍ 243 സീറ്റില്‍ 190 ല്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോള്‍ 50 സീറ്റിലാണ് ഇന്‍ഡ്യാ സഖ്യം ലീഡ് ചെയ്യുന്നത്.