കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അറസ്റ്റില്‍

മലപ്പുറം എടവണ്ണയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കൃഷ്ണദാസിനെയാണ് വിജിലന്‍സ് സംഘം പിടികൂടി അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപയും വിജിലന്‍സ് കണ്ടെടുത്തു. ഡിവൈഎസ്പി രാമചന്ദ്രനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Update: 2019-07-27 13:33 GMT

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അറസ്റ്റില്‍. മലപ്പുറം എടവണ്ണയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കൃഷ്ണദാസിനെയാണ് വിജിലന്‍സ് സംഘം പിടികൂടി അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപയും വിജിലന്‍സ് കണ്ടെടുത്തു. ഡിവൈഎസ്പി രാമചന്ദ്രനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ലൈഫ് ഭവന പദ്ധതി പ്രകാരം പട്ടിക ജാതി-വര്‍ഗ കുടുംബങ്ങള്‍ക്ക് നല്‍കുന്ന തുകയില്‍ നിന്ന് 3000 രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയതായി ആരോപണമുയര്‍ന്നിരുന്നു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. 3000 രൂപ തന്നാല്‍ മാത്രമേ 75,000 രൂപ അനുവദിക്കുകയുള്ളൂവെന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇയാളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News