തമിഴ്‌നാട്ടില്‍ വിജയകാന്തിന്റെ പാര്‍ട്ടി ബിജെപി-എഐഎഡിഎംകെ സഖ്യവുമായി കൈകോര്‍ക്കും; നാല് സീറ്റില്‍ മല്‍സരിക്കും

തമിഴ്‌നാട് മുഖ്യമന്ത്രി കെ പി പളനി സാമി, ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം, വിജയകാന്ത്്, ഡിഎംഡികെ ഖജാഞ്ചിയും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത എന്നിവരുടെ സാന്നിധ്യത്തില്‍ ഇരു പാര്‍ട്ടികളുടെയും ഉന്നത നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

Update: 2019-03-10 17:27 GMT
തമിഴ്‌നാട്ടില്‍ വിജയകാന്തിന്റെ പാര്‍ട്ടി  ബിജെപി-എഐഎഡിഎംകെ സഖ്യവുമായി  കൈകോര്‍ക്കും; നാല് സീറ്റില്‍ മല്‍സരിക്കും

ചെന്നൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെയുമായും അവരുടെ സഖ്യകക്ഷിയായ ബിജെപി, പിഎംകെ എന്നിവരുമായി കൈകോര്‍ക്കാന്‍ ധാരണ. സംസ്ഥാനത്തെ 39 പാര്‍ലമെന്ററി സീറ്റുകളില്‍ ഡിഎംഡികെ നാലിടത്ത് മല്‍സരിക്കാനും ധാരണയായിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി കെ പി പളനി സാമി, ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം, വിജയകാന്ത്്, ഡിഎംഡികെ ഖജാഞ്ചിയും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത എന്നിവരുടെ സാന്നിധ്യത്തില്‍ ഇരു പാര്‍ട്ടികളുടെയും ഉന്നത നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

ആഴ്ചകളായി തുടരുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡിഎംഡികെ അണ്ണാഡിഎംകെ സഖ്യവുമായി കൈകോര്‍ക്കാന്‍ ഔദ്യോഗികമായി ധാരണയായത്. ഡിഎംഡികെയ്‌ക്കൊപ്പം പിഎംകെ, പുതിയ തമിഴകം, ഇന്ത്യന്‍ ജനനായകക്ഷി പാര്‍ട്ടികളും തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ബിജെപി സഖ്യത്തിന്റെ ഭാഗമായി ജനവിധി തേടും. ഇത് മൂന്നാം തവണയാണ് തമിഴ്‌നാട്ടില്‍ ബിജെപി അണ്ണാ ഡിഎംകെ സഖ്യം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. 1998 മുപ്പത് സീറ്റ് നേടിയ സഖ്യം 2004ല്‍ എല്ലാ സീറ്റും തോറ്റിരുന്നു.

Tags:    

Similar News