ഉദ്യോഗാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങി; ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയില്‍

Update: 2025-12-24 06:32 GMT

കണ്ണൂര്‍: ലെസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഉദ്യോഗാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയില്‍. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥയായ പാനൂര്‍ സ്വദേശിനി മഞ്ജിമ രാജീവാണ് പിടിയിലായത്.

പരാതിക്കാരനില്‍ നിന്നും 6,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലന്‍സ് സംഘം മഞ്ജിമയെ കൈയോടെ പിടികൂടിയത്. റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു പണം കൈമാറിയത്. വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. അറസ്റ്റിലായ ഉദ്യോഗസ്ഥയെ കോടതിയില്‍ ഹാജരാക്കും.

Tags: