കൈകൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം: കൊച്ചി മേയര്‍ മിനി മോള്‍ രാജി വെക്കണമെന്ന് എസ് ഡിപിഐ

Update: 2026-04-19 14:07 GMT

കൊച്ചി: റോഡ് പുനര്‍ നിര്‍മാണത്തിന് കൈകൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് കേസ് എടുത്ത സാഹചര്യത്തില്‍ കൊച്ചി മേയര്‍ മിനിമോള്‍ രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ രാജി വെക്കണമെന്ന് എസ് ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.

മിനി മോള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതര ആരോപണമാണ്. റോഡ് പുനര്‍ നിര്‍മാണത്തിന് സ്വന്തം അകൗണ്ടിലേക്ക് തന്നെ പണം വാങ്ങുകയും പിന്നീട് തിരിച്ചു നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പണം തിരിച്ചു നല്‍കിയാല്‍ പോലും പൊതു സേവനത്തിനു സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങുന്നത് ഒരര്‍ത്ഥത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ മേയര്‍ രാജി വെച്ച് മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: