ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട വിജിലന്‍സ് കേസ്; പരാതിക്കാന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട വിജിലന്‍സ് കേസില്‍ പരാതിക്കാരനായ അനീഷ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അനീഷ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് പ്രകാരം തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അനീഷ് ബാബു ഹരജി നല്‍കിയത്.
നാളെ ഡല്‍ഹിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അനീഷ് ബാബുവിന് സമന്‍സ് അയച്ചിരുന്നു. ഇതോടെയാണ് മുന്‍കൂര്‍ ജാമ്യം തേടി അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അനീഷ് ബാബു വിജിലന്‍സിനെ സമീപിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റിലാവുകയും ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയാവുകയും ചെയ്തിരുന്നു.