മുസ് ലിംകള്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന വീഡിയോ; അസം ബിജെപി സോഷ്യല്‍ മീഡിയ മാനേജര്‍ക്കെതിരേ കേസെടുത്തു

Update: 2026-02-18 06:20 GMT

ബെംഗളൂരു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മുസ് ലിംകള്‍ക്കുനേരെ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ വന്ന സംഭവത്തില്‍ അസം ബിജെപി സോഷ്യല്‍ മീഡിയ മാനേജര്‍ക്കെതിരെ ഹൈ ഗ്രൗണ്ട്‌സ് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

'പോയിന്റ് ബ്ലാങ്ക് ഷോട്ട്...' എന്ന തലക്കെട്ടുള്ള പോസ്റ്റില്‍, മുസ്ലീംകള്‍ക്ക് നേരെ അസം മുഖ്യമന്ത്രി ശര്‍മ്മ വെടിവയ്ക്കുന്ന ചിത്രവും വീഡിയോയും ഉണ്ടെന്നായിരുന്നു പരാതി. മുസ്ലീംകള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാനും പൊതുജനങ്ങളിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും അക്രമവും വളര്‍ത്താനും ഈ പോസ്റ്റ് കാരണമാകുമെന്ന് പരാതിയില്‍ പറയുന്നു.

അസമിലെ ബിജെപിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദിയായ സംസ്ഥാന സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ബിശ്വജിത് ഖൗണ്ട്, അസമിലെ ബിജെപിയുടെ സംസ്ഥാന സോഷ്യല്‍ മീഡിയ വിഭാഗം സഹ-കണ്‍വീനര്‍ രണ്‍ ബികാഷ് ഗൗരവ് എന്നിവര്‍ക്കെതിരെയാണ് പരാതിക്കാരന്‍ നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ 192, 353 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Tags: