കുറ്റപത്രം റദ്ദാക്കണമെന്ന രൂപേഷിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്
യുഎപിഎ ചുമത്തിയ മൂന്ന് കേസുകളാണ് രൂപേഷിനെതിരേയുള്ളത്. രൂപേഷ് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്‌തെന്നാണ് കേസ്.
കോഴിക്കോട്: ആദിവാസി കോളനിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാവോവാദി നേതാവ് രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. യുഎപിഎ ചുമത്തിയ മൂന്ന് കേസുകളാണ് രൂപേഷിനെതിരേയുള്ളത്. രൂപേഷ് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്‌തെന്നാണ് കേസ്.
നാദാപുരത്തെ വിലങ്ങാട്, വായാടി ആദിവാസി കോളനികളില്‍ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നാണ് കേസ്. 2015ലാണ് രൂപേഷും ഭാര്യ ഷൈനയും അറസ്റ്റിലായത്. വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലിലാണ് രൂപേഷ് ഇപ്പോള്‍ കഴിയുന്നത്. മൂന്നര വര്‍ഷത്തെ തടവിന് ശേഷം രൂപേഷിന്റെ ഭാര്യ ഷൈന നേരത്തെ പുറത്തിറങ്ങിയിരുന്നു. ഷൈനയുടെ പേരില്‍ 17 കേസുകളാണ് ഉണ്ടായിരുന്നത്.