രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഉടന്‍

Update: 2025-12-04 05:49 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഉടനെന്ന് റിപോര്‍ട്ട്. രാഹുലിനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ നോ ടു അറസ്റ്റ് നല്‍കി. ഇരുവിഭാഗങ്ങളുടെയും ഭാഗത്തു നിന്നുള്ള വാദം പരിഗണിക്കാന്‍ കോടതി 11: 45ന് സമയം നല്‍കി. വിശദമായ വാദം കേള്‍ക്കാനാണ് സമയം മാറ്റി വച്ചത്. ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ചായിരിക്കും അന്തിമ വിധി ഉണ്ടാവുക. പുതിയ തെളിവിലാണ് വാദം നടക്കുക.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയിലായി. ഡ്രൈവര്‍ ജോസിനെയാണ് എസ്ഐടി കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിച്ച മലയാളിയായ ഹോട്ടല്‍ ഉടമയെയും എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെയും ചോദ്യം ചെയ്ത് വരുകയാണ്.

രാഹുലിനെ ബെംഗളൂരുവിലെത്തിച്ച ശേഷം മടങ്ങുന്നതിനിടെയാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവില്‍ എത്തിച്ച ശേഷം രാഹുല്‍ പിന്നീട് കാര്‍ മാറി കയറുകയും ഡ്രൈവര്‍ പിന്നീട് തിരിച്ച് പോകുകയുമായിരുന്നു. ക്യത്യമായ വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Tags: