വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Update: 2022-10-08 05:48 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വെഞ്ഞാറമൂട് സ്വദേശി ഷിബു(35) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ അലംകൃത (നാല്) ചികില്‍സയിലാണ്. ഇന്ന് രാവിലെയാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് അപകടമുണ്ടായത്. വെഞ്ഞാറമൂട് മുസ്‌ലിം പള്ളിക്ക് സമീപമായിരുന്നു അപകടം.

ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യ സ്‌കാനിങ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് അമിതവേഗത്തിലെത്തിയ ആംബുലന്‍സ് വന്നിടിച്ചത്. അപകടത്തിന് പിന്നാലെ ഷിബുവിനെയും നാല് വയസ്സുകാരി മകള്‍ അലംകൃതയെയും വെഞ്ഞാറമൂട് സ്വകാര്യാശുപത്രിയിലെത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബു പിന്നീട് മരണപ്പെടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags: