വേല്‍മുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി; ഡി.എന്‍. എ പരിശോധന നടത്തും

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു.

Update: 2020-11-03 17:24 GMT

കല്‍പ്പറ്റ: തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റു മരിച്ചമാവോവാദി പ്രവര്‍ത്തകന്‍ വേല്‍മുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടത് വേല്‍മുരുകനാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തുെമെന്നന് വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ബന്ധുക്കള്‍ ഇത് വരെ പോലിസിനെ സമീപിച്ചിട്ടില്ല.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു. ഒരാള്‍ക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസില്‍ ആര്‍ക്കും പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ധര്‍ പരിശോധന നടത്തും. നാളെയും മേഖലയില്‍ തിരച്ചില്‍ നടക്കുമെന്നും വയനാട് എസ്. പി. പറഞ്ഞു.

Tags: