ചരക്കുവാഹനത്തില്‍ കടത്തിയ 1000 കി.ഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു

രഹസ്യവിവരത്തെ തുടര്‍ന്ന് ബി.ടി റോഡിലെ താല പാലത്തിന് സമീപത്ത് വച്ച് വാഹനം തടഞ്ഞ് പോലിസ് പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.

Update: 2019-03-09 14:04 GMT

കൊല്‍ക്കത്ത: ചരക്കു വാഹനത്തില്‍ കടത്തുകയായിരുന്ന 1000 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലെ ചിറ്റ്പൂരിലാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് ബി.ടി റോഡിലെ താല പാലത്തിന് സമീപത്ത് വച്ച് വാഹനം തടഞ്ഞ് പോലിസ് പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. ഒഡീഷയില്‍ നിന്ന് ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലേക്ക് പോകുന്നതിനിടെയാണ് വാഹനം പിടിയിലായത്.

27 ചാക്കുകളിലായാണ് ആയിരം കിലോ പൊട്ടാസിയം നൈട്രേറ്റാണ് പിടികൂടിയത്. സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് പൊട്ടാസിയം നൈട്രേറ്റ്. സംഭവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ െ്രെഡവറേയും സഹായിയേയും പോലിസ് അറസ്റ്റ് ചെയ്തു. െ്രെഡവറേയും സഹായിയേയും പോലിസ് ചോദ്യം ചെയ്തുവരുന്നു.

Tags:    

Similar News