എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കം പാലത്തില്‍ വാഹനാപകടം

പിക്കപ്പ് വാന്‍ പാലത്തില്‍ ഇടിച്ച് പാലം തകര്‍ന്നു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

Update: 2020-02-08 12:14 GMT

കോഴിക്കോട്: എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കം പാലത്തില്‍ വാഹനാപകടം. പിക്കപ്പ് വാന്‍ പാലത്തില്‍ ഇടിച്ച് പാലം തകര്‍ന്നു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി അതേ ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പിക്കപ്പ് വാനിന്റെ പിറകില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. പോലിസും, അഗ്നിശമന സേനയും നാട്ടുകാരും പുഴയിലേക്ക് വീഴാറായ വാഹനം വലിച്ചുകയറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.


Tags: