പൗരത്വഭേദഗതി നിയമത്തിനെതിരേ മാളയില്‍ വനിതാ ആസാദി ആന്തോളന്റെ പ്രതിഷേധ റാലി

പൊതുസമ്മേളനം മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് ഉദ്ഘാടനം ചെയ്തു.

Update: 2020-03-02 14:19 GMT

മാള: വനിത ആസാദി ആന്തോളന്‍ മാളയുടെ ആഭിമുഖ്യത്തില്‍ മാള ടൗണില്‍ പൗരത്വ ഭേദഗതി നിയമത്തിനു പൗരത്വ പട്ടികയ്ക്കുമെതിരേ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. മാള കെഎസ്ആര്‍ടിസി പരിസരത്ത് നിന്നാരംഭിച്ച റാലിക്ക് സംഘടന പ്രസിഡന്റ് അജിത ഉസ്മാന്‍, സാജിത നൗഷാദ്, സൈദ മുഹമ്മദാലി, ഷഹന റഹ്മത്ത്, നൗഷീറ നജീബ്, ഹസീന ഷുക്കൂര്‍, തന്‍സിയ സൈഫുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനം മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് ഉദ്ഘാടനം ചെയ്തു. അജിത ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് ഇമാം സൈഫുദ്ധീന്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. എ എ അഷറഫ്, സാജിത നൗഷാദ്, ടി എ മുഹമ്മദ് മൗലവി, സൈദ മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News