വടകര എസ്.പി ഓഫീസ് ജീവനക്കാരന് കൊവിഡ്; 38 പേര്‍ നിരീക്ഷണത്തില്‍

Update: 2020-08-12 16:08 GMT

വടകര: റൂറല്‍ എസ്.പി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ബാലുശേരി സ്വദേശിക്കാണ് രോഗം വന്നത്. ഇതിനാല്‍ റൂറല്‍ ഓഫീസിലെ 38 ജീവനക്കാരോട് നിരീക്ഷണത്തിലിരിക്കാനും. വീട്ടിലിരുന്ന് ജോലി ചെയ്യാനും നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിച്ചയാള്‍ ഒരാഴ്ചയായി ഓഫീസില്‍ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇയാളില്‍ നിന്ന് രോഗ സമ്പര്‍ക്ക സാധ്യതയില്ല. എന്നാല്‍ ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല.


Tags: