വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച

Update: 2022-09-23 02:27 GMT

വടക്കഞ്ചേരി: പാലക്കാട് ചുവട്ടുപാടത്ത് ദേശീയ പാതയോരത്തെ വീട്ടില്‍ ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച. സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ചുവട്ടുപാടം പുതിയേടത്ത് വീട്ടില്‍ സാം പി ജോണ്‍ എന്ന രാജന്‍ (62), ജോളി (55) എന്നിവരാണ് അക്രമത്തിനിരയായത്. ആറംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.

ഗേറ്റ് പൂട്ടി ഉറങ്ങാന്‍ കിടന്ന കുടുംബത്തെ ഗേറ്റിന് പുറത്തുനിന്ന് ബൈക്കിലെത്തിയയാള്‍ ഹോണ്‍ മുഴക്കുകയും ശബ്ദം കേട്ട് വാതില്‍ തുറന്ന സാമിനെ വാതിലിന് സമീപം മറഞ്ഞുനിന്ന സംഘം ആക്രമിക്കുകയുമായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയ സാമിനെ കത്തികാട്ടി ഭീഷണി മുഴക്കിയ സംഘം ഭാര്യ ജോളിയുടെ കാതിലും കഴുത്തിലും കൈയിലും അണിഞ്ഞ ആഭരണങ്ങള്‍ ഊരി വാങ്ങുകയും മുറിയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവരുകയുമായിരുന്നു. 25 പാവനോളം ആഭരണങ്ങള്‍ കവര്‍ന്നതായാണ് വീട്ടുകാര്‍ നല്‍കുന്ന സൂചന.

Tags: