ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും മുന്‍ഗണന അടിസ്ഥാനത്തില്‍ വാക്‌സിന്‍

Update: 2021-04-30 13:29 GMT

പത്തനംതിട്ട: സംസ്ഥാനത്തെ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി. എന്നുമുതല്‍ നല്‍കിത്തുടങ്ങുമെന്നോ എന്താണ് മുന്‍ഗണനാക്രമമെന്നോ മുഖ്യമന്ത്രി പറഞ്ഞില്ല.

വിവിധ പ്രദേശങ്ങളില്‍ തിങ്ങിത്താമസിക്കുന്ന തൊഴിലാളികള്‍ക്ക് രോഗബാധയുണ്ടായാല്‍ ക്വാറന്റീനില്‍ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇത് കൂടുതല്‍ രോഗവ്യാപനത്തിന് കാരണമാവുന്നു. ഇതൊഴിവാക്കാന്‍ കുടിയേറ്റത്തൊഴിലാളി കേന്ദ്രങ്ങളില്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇഷ്ടികക്കളങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും ഇതേ പ്രശ്‌നം അനുഭവിക്കുന്നു. അവര്‍ക്കു വേണ്ടിയും ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: