പ്രയോജനശൂന്യമായ നിയമങ്ങള്‍ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും നീചമായ ശൈലി: നവജ്യോത് സിങ് സിദ്ദു

'രക്തവും വിയര്‍പ്പും പരിശ്രമവും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങള്‍ ഉണ്ടാകുന്നത് അല്ലാതെ പനിനീര് കൊണ്ടല്ല'

Update: 2020-12-09 03:38 GMT

അമൃത്‌സര്‍: പ്രയോജനശൂന്യമായ നിയമങ്ങള്‍ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും നീചമായ ശൈലിയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു. കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് സിദ്ദു ഇങ്ങനെ കുറിച്ചത്. 'രക്തവും വിയര്‍പ്പും പരിശ്രമവും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങള്‍ ഉണ്ടാകുന്നത് അല്ലാതെ പനിനീര് കൊണ്ടല്ല. അനുകരണീയമായ പ്രതിഷേധസമരം നേരിനും നീതിക്കും വേണ്ടി പോരാടുന്ന ഓരോ ഇന്ത്യാക്കാരനും പ്രചോദനമാണ്. കര്‍ഷകനിയമങ്ങളില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും ഭേദഗതി വരുത്തണം. മുറിപ്പെടുത്തിയ കൈകള്‍ തന്നെ അത് ഭേദമാക്കാനുള്ള ശുശ്രൂഷയും നല്‍കണം. പ്രയോജനശൂന്യമായ നിയമങ്ങള്‍ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും നീചമായ ശൈലിയാണ്'. സിദ്ദു ട്വീറ്ററില്‍ പ്രതികരിച്ചു. ജാതിയ്ക്കും വര്‍ണത്തിനും കുലത്തിനും അതീതമായി രാജ്യത്തെ ഒന്നടങ്കം ഒരുമിപ്പിക്കാന്‍ കര്‍ഷകസമരത്തിന് സാധിച്ചുവെന്നും സിദ്ദു പറഞ്ഞു.




Tags:    

Similar News