ബുധനാഴ്ചയ്ക്കകം ഇറാനുമായി ഒരു പ്രധാന കരാറിലെത്തിയില്ലെങ്കില്‍, നിലവിലെ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് യുഎസ്

Update: 2026-04-18 06:11 GMT

വാഷിങ്ടണ്‍: ബുധനാഴ്ചയ്ക്കകം ഇറാനുമായി ഒരു പ്രധാന കരാറിലെത്തിയില്ലെങ്കില്‍, നിലവിലെ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഉപരോധം തുടരുമെന്നും ആവശ്യമെങ്കില്‍ ബോംബാക്രമണങ്ങള്‍ പുനരാരംഭിക്കാമെന്നും ട്രംപി പറഞ്ഞു.

പാകിസ്താനില്‍ അടുത്തിടെ നടന്ന പരോക്ഷ ചര്‍ച്ചകളും വ്യക്തമായ ഫലങ്ങള്‍ നല്‍കിയില്ല. പിന്നണി ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, നിരവധി പ്രധാന വിഷയങ്ങളില്‍ ഇരുപക്ഷവും ഇപ്പോഴും ഭിന്നതയിലാണ്.

Tags: