ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണം; വള ലഭ്യത കുറഞ്ഞത് കൃഷിയെ ബാധിക്കുന്നുവെന്ന് കര്‍ഷകര്‍

Update: 2026-03-06 06:43 GMT

ന്യൂഡല്‍ഹി: ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കാര്‍ഷികാവശ്യത്തിനുള്ള വളത്തിന്റെ ലഭ്യതയ്ക്ക് വലിയ രീതിയിലാണ് യുദ്ധം തടസ്സം സൃഷ്ടിക്കുന്നത്. പലരും വളം കൂടുല്‍ വാങ്ങിച്ചു വയ്ക്കാനും തിരക്കു കൂട്ടുന്നുണ്ട്. വരും ദിവസങ്ങളില്‍ യുദ്ധം കനക്കുമോ എന്ന ആശങ്കയാണ് ഇതിനു പിന്നില്‍.

ആഗോള വളം വിതരണത്തിന്റെ മൂന്നിലൊന്ന് ഭാഗവും പേര്‍ഷ്യന്‍ ഗള്‍ഫിനും അറേബ്യന്‍ കടലിനും ഇടയിലുള്ള ഒരു നോട്ടിക്കല്‍ പാസായ ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഇത് അടച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വളത്തിന്റെ വിലകയറ്റമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം.

ചോളവിളകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന യൂറിയയുടെ യുഎസ് വില കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 70 ഡോളര്‍ ഉയര്‍ന്ന് ഒരു ചെറിയ ടണ്ണിന് 550 ഡോളറായി. ചില അമേരിക്കന്‍ വിതരണക്കാര്‍ ഓഫറുകള്‍ പിന്‍വലിച്ചതായി ബ്ലൂംബെര്‍ഗ് ഗ്രീന്‍ മാര്‍ക്കറ്റ്‌സ് ചൊവ്വാഴ്ച റിപോര്‍ട്ട് ചെയ്തു. ഈജിപ്തിലെ ഗ്രാനുലാര്‍ യൂറിയ വില മെട്രിക് ടണ്ണിന് ഏകദേശം 27% ഉയര്‍ന്ന് 620 ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും മികച്ച വളം ഉല്‍പ്പാദകരില്‍ ഒന്നായ റഷ്യയിലും വില കണക്കുകള്‍ കുത്തനെ വര്‍ധിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍.

പലപ്പോഴും വളത്തിന്റെ ഉയര്‍ന്ന നിരക്ക് വളം വാങ്ങിക്കുന്നതിന് തിരിച്ചടിയാണ്. വളത്തിന്റെ ലഭ്യത വിളവ് കുറയ്ക്കുമെന്നും ഇത് വിപണിയെ ബാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

Tags: