യുപിയില്‍ പശുക്കള്‍ക്ക് ഇനി 'ബോളിവുഡ് ഗ്ലാമര്‍' പദവി; ബ്രാന്റ് അംബാസിഡറായി ഹേമമാലിനി

ബോളിവുഡ് താരവും മഥുരയില്‍നിന്നുള്ള ബിജെപി എംപിയുമായ ഹേമമാലിനിയെ സര്‍ക്കാരിന്റെ ഗോ പ്രചാരണങ്ങളുമായി ബന്ധപ്പെട്ടുള്ള യുപി ഗോ സേവ ആയോഗിന്റെ ബ്രാന്റ് അംബാസിഡറായി നിയമിച്ചിരിക്കുകയാണ് ആതിഥ്യനാഥ് സര്‍ക്കാര്‍.

Update: 2019-02-23 10:29 GMT

ലക്‌നോ: ബജറ്റില്‍ 647 കോടി വകയിരുത്തിയതിനു പിന്നാലെ യോഗി ആതിഥ്യനാഥ് ഭരണം കയ്യാളുന്ന ഉത്തര്‍ പ്രദേശില്‍ പശുക്കള്‍ക്ക് 'ബോളിവുഡ് ഗ്ലാമര്‍' പദവിയും. ബോളിവുഡ് താരവും മഥുരയില്‍നിന്നുള്ള ബിജെപി എംപിയുമായ ഹേമമാലിനിയെ സര്‍ക്കാരിന്റെ ഗോ പ്രചാരണങ്ങളുമായി ബന്ധപ്പെട്ടുള്ള യുപി ഗോ സേവ ആയോഗിന്റെ ബ്രാന്റ് അംബാസിഡറായി നിയമിച്ചിരിക്കുകയാണ് ആതിഥ്യനാഥ് സര്‍ക്കാര്‍.

സ്വയംഭരണാധികാര പദവിയും ഉപദേശക ചുമതലയുമുള്ള യുപി ഗോ സേവ ആയോഗ് തങ്ങളുടെ അംബാസിഡറാവാന്‍ ബിജെപി എംപിയെ സമീപിക്കുകയും അവര്‍ അതിന് സമ്മതിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ പശു പ്രചാരണങ്ങള്‍ക്കുള്ള വിഭാഗമാണ് യുപി ഗോ സേവ ആയോഗ്. പദവി സ്വീകരിച്ചു കൊണ്ടുള്ള കത്ത് ഗോ സേവ ആയോഗ് ചെയര്‍മാന്‍ രാജീവ് ഗുപ്തയ്ക്ക് ഹേമമാലിനി കൈമാറി.

Tags:    

Similar News