ഉപയോഗ ശൂന്യമായ കോഴി മാംസം പിടികൂടി

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മണലി കുഴി തോട്ടം പ്രദേശത്ത് കാളിപ്പാടന്‍ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് വില്‍പ്പനക്കായി തയ്യാറാക്കിയ 75 കിലോയോളം വരുന്ന മനുഷ്യോപയോഗ്യമ ല്ലാത്ത പഴകിയ കോഴി മാംസം പിടികൂടി.

Update: 2019-10-02 09:04 GMT

പെരിന്തല്‍മണ്ണ: നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് സ്‌ക്വാഡ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മണലി കുഴി തോട്ടം പ്രദേശത്ത് കാളിപ്പാടന്‍ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് വില്‍പ്പനക്കായി തയ്യാറാക്കിയ 75 കിലോയോളം വരുന്ന മനുഷ്യോപയോഗ്യമ ല്ലാത്ത പഴകിയ കോഴി മാംസം പിടികൂടി.

നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ .കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.രാജീവന്‍, എം.ഗോപകുമാര്‍, കെ. ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പഴകിയ മാസം പിടികൂടിയത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധനകളുമായി മുന്നോട്ടുപോകുമെന്ന് നഗരസഭാ സെക്രട്ടറി അബ്ദുള്‍ സജീം അറിയിച്ചു.

Tags:    

Similar News