കൊവിഡ് : 36000ത്തോളം ജീവനക്കാരോട് താല്‍ക്കാലിക മാറിനില്‍ക്കല്‍ ആവശ്യപ്പെട്ട് യുനൈറ്റഡ് എയര്‍ലൈന്‍സ്

പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാര്‍ക്ക് സ്വമേധയാ പിരിഞ്ഞുപോകുന്നതിന് കമ്പനി അവസരം നല്‍കിയിരുന്നു.ഇതിനായി 30കോടി ഡോളര്‍ നീക്കിവെച്ചിരുന്നു. ജീവനക്കാര്‍ ഇത് ഉപയോഗിക്കുന്നതില്‍ വിമുഖത കാണിച്ചതാണ് പ്രതിസന്ധിയുടെ ആഴം കൂട്ടിയത്.

Update: 2020-07-09 08:03 GMT

ഷിക്കാഗോ: കൊവിഡ് മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ പ്രമുഖ അമേരിക്കന്‍ വിമാനക്കമ്പനിയായ യുനൈറ്റഡ് എയര്‍ലൈന്‍സ് പകുതിയോളം ജീവനക്കാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. പൈലറ്റുമാര്‍ ഉള്‍പ്പടെ 36000ത്തോളം ജീവനക്കാരോടാണ് താല്‍ക്കാലികമായി ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ കമ്പനി ആവശ്യപ്പെട്ടത്. സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയ ഇപ്പോഴത്തെ അവസ്ഥയില്‍ ആവശ്യമുള്ളതിലും അധികമായി 20000ത്തോളം ജീവനക്കാരാണ് ജോലിക്കെത്തുന്നതെന്നും ഇത് വന്‍ സാമ്പത്തിക പ്രതിനസന്ധിയിലേക്കു നയിക്കുമെന്നും കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി.

പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാര്‍ക്ക് സ്വമേധയാ പിരിഞ്ഞുപോകുന്നതിന് കമ്പനി അവസരം നല്‍കിയിരുന്നു.ഇതിനായി 30കോടി ഡോളര്‍ നീക്കിവെച്ചിരുന്നു. ജീവനക്കാര്‍ ഇത് ഉപയോഗിക്കുന്നതില്‍ വിമുഖത കാണിച്ചതാണ് പ്രതിസന്ധിയുടെ ആഴം കൂട്ടിയത്.

യുഎസിലെ വിമാന യാത്രക്കാരുടെ എണ്ണം 30 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്.ബുക്കിങ് നിരക്ക് മുന്‍പുണ്ടായിരുന്നതിനെക്കാള്‍ 84 ശതമാനം കുറഞ്ഞതായും റിപോര്‍ട്ടുകളുണ്ട്.

Tags:    

Similar News