ഇന്ധന എക്‌സൈസ് നികുതി കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി

Update: 2021-08-16 15:55 GMT

ന്യൂഡല്‍ഹി: ഇന്ധന എക്‌സൈസ് നികുതി കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. എന്തുകൊണ്ട് എക്‌സൈസ് തീരുവ പെട്രോളിനും ഡീസലിനും കുറയ്ക്കുന്നില്ല എന്ന ചോദ്യത്തിനായിരുന്നു കേന്ദ്രധനമന്ത്രിയുടെ പ്രതികരണം.


ഇന്ധനവില വര്‍ധനവില്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ധനമന്ത്രി, മുന്‍സര്‍ക്കാരിന്റെ 1.4 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ട് ബാധ്യത ഇല്ലായിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഇളവുകള്‍ നല്‍കാനാകുമായിരുന്നെന്ന് പറഞ്ഞു. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചര്‍ച്ച നടത്താതെ പരിഹാരമാകില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ചെയ്ത ചതിക്ക് ഞങ്ങളുടെ സര്‍ക്കാരാണ് പണം നല്‍കുന്നത്. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കി ഇന്ധനവില കുറച്ച യുപിഎ സര്‍ക്കാരിന്റെ പാത തങ്ങള്‍ക്ക് പിന്തുടാരാനാകില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി, എണ്ണ കടപത്രം സര്‍ക്കാരിന് വലിയ ബാധ്യതയുണ്ടാക്കിയെന്നും കുറ്റപ്പെടുത്തി.

Tags: