മെഡിക്കല്‍ കോളജിന് സമീപത്തെ കിണറ്റില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
ഇതര സംസ്ഥാന തൊഴിലാളികള്‍ നാളികേരം പെറുക്കുന്നതിനിടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട്: മെഡിക്കല്‍ കോളജിന് സമീപത്തെ കിണറ്റില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. മായനാട് നാഗങ്കോട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ് എര്‍ത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കാണപ്പെട്ടത്. ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു.
മുണ്ടും ഷര്‍ട്ടുമാണ് വേഷം. രണ്ട് ഹവായ് ചെരുപ്പുകള്‍ കിണറിന് പുറത്തുണ്ട്. ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ നാളികേരം പെറുക്കുന്നതിനിടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.