വായ്പ കുടിശ്ശിക അടക്കാനായില്ല: അസമില്‍ വ്യാപാരിയും കുടുംബവും ആത്മഹത്യ ചെയ്തു

പാചക വാതക സബ് ഏജന്‍സി നടത്തിയിരുന്ന നിര്‍മല്‍ പോള്‍ ബാങ്കുകള്‍ക്കും പ്രാദേശിക പണമിടപാടുകാര്‍ക്കും 25-30 ലക്ഷം രൂപ കുടിശ്ശിക നല്‍കാനുണ്ടായിരുന്നു.

Update: 2020-11-02 14:30 GMT

ഗുവാഹത്തി: ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസം കാരണം അസമില്‍ വ്യാപാരിയുള്‍പ്പടെ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു. അസമിലെ കൊക്രാജര്‍ ജില്ലയിലെ 45 കാരനായ നിര്‍മല്‍ പോള്‍ ആണ് ഭാര്യക്കും മൂന്ന് പെണ്‍മക്കള്‍ക്കമൊപ്പം ആത്മഹത്യ ചെയ്തത്. പാചക വാതക സബ് ഏജന്‍സി നടത്തിയിരുന്ന നിര്‍മല്‍ പോള്‍ ബാങ്കുകള്‍ക്കും പ്രാദേശിക പണമിടപാടുകാര്‍ക്കും 25-30 ലക്ഷം രൂപ കുടിശ്ശിക നല്‍കാനുണ്ടായിരുന്നു.

നിര്‍മല്‍ പോള്‍, ഭാര്യ മല്ലിക (40), പെണ്‍മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോളിന്റെ മൂത്തമകള്‍ സയന്‍സ് ബിരുദധാരിയായ പൂജ (25) ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു, മറ്റ് രണ്ട് പേര്‍ വിദ്യാര്‍ത്ഥികളായിരുന്നു. മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് അസമിലെ പാചകവാതക വിതരണക്കാരുടെ സംഘടന ആവശ്യപ്പെട്ടു.

Tags: