മാധ്യമ പ്രവര്‍ത്തകര്‍ക്കും ആക്റ്റീവിസ്റ്റുകള്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റം; അപലപിച്ച് യുഎന്‍

സോഷ്യല്‍ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന ഇത്തരം നീക്കങ്ങള്‍ അടിസ്ഥാന മനുഷ്യാവകാശ തത്വങ്ങളില്‍നിന്നുള്ള പിന്നാക്കം പോവലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Update: 2021-02-27 04:37 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുകയോ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ആക്റ്റീവിസ്റ്റുകള്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയെ വിമര്‍ശിച്ച് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റ്.

സോഷ്യല്‍ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന ഇത്തരം നീക്കങ്ങള്‍ അടിസ്ഥാന മനുഷ്യാവകാശ തത്വങ്ങളില്‍നിന്നുള്ള പിന്നാക്കം പോവലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നേരത്തേയും ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ബാച്ചലെറ്റ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്.ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മനുഷ്യാവകാശ സംരക്ഷകര്‍ക്കെതിരായ റെയ്ഡുകള്‍ സിവില്‍ സമൂഹത്തിന്മേലുള്ള തുടര്‍ച്ചയായ നിയന്ത്രണങ്ങളുടെ ഉദാഹരണമാണെന്നു അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീരിലെ ഭരണകൂട ഭീകരതയ്‌ക്കെതിരേയും അവര്‍ നേരത്തേ ശബ്ദമയുര്‍ത്തിയിരുന്നു.

Tags:    

Similar News