ഡല്‍ഹി കലാപം: ആശങ്കാജനകമെന്ന് ഐക്യരാഷ്ട്ര സഭ

ഇത് രണ്ടാം തവണയാണ് ഡല്‍ഹി കലാപത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പ്രതികരിക്കുന്നത്

Update: 2020-02-27 07:58 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കലാപം ആശങ്കാജനകമാണെന്നും സമാധാനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ പ്രകടനക്കാരെ അനുവദിക്കണമെന്നും സുരക്ഷാസേന സംയമനം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തിയ കലാപത്തില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ ഇടപെടല്‍.  ഭൂരിഭാഗവും വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് റിപോര്‍ട്ട്.  ആക്രമണത്തില്‍ 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹിയിലെ കലാപത്തില്‍ ദുഃഖമുണ്ടെന്നും സമാന സാഹചര്യങ്ങളില്‍ ചെയ്തതുപോലെ പരമാവധി സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്കും അഭ്യര്‍ത്ഥിച്ചു.

ഇത് രണ്ടാം തവണയാണ് ഡല്‍ഹി കലാപത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പ്രതികരിക്കുന്നത്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ താന്‍ നിരീക്ഷിച്ചുവരുന്നുണ്ടെന്നും  വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് വിപുലമായ അവലോകനം നടത്തിയിട്ടുണ്ടെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.


Tags:    

Similar News