യുക്രെയ്‌നിലെ നാല് മേഖലകളിലെ ഹിതപരിശോധന ഇന്ന് ആരംഭിക്കും

Update: 2022-09-23 01:53 GMT

കീവ്: റഷ്യന്‍ നിയന്ത്രണത്തിലുള്ള നാല് യുക്രെയ്ന്‍ പ്രദേശങ്ങളില്‍ റഷ്യ അനുകൂല നിലപാട് അറിയാന്‍ ഹിതപരിശോധന നടത്തും. ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക്, ഖേഴ്‌സന്‍, സാപോറീഷ്യ പ്രദേശങ്ങള്‍ റഷ്യയില്‍ ചേരണോ എന്ന് വോട്ടെടുപ്പിലൂടെ തീരുമാനിക്കും. പ്രദേശങ്ങള്‍ റഷ്യന്‍ അധീനതിയലായതിനാലും സുതാര്യത ഉറപ്പില്ലാത്തതിനാലും വോട്ടെടുപ്പില്‍ റഷ്യയുടെ വിജയം ഏറെക്കുറെ ഉറപ്പാണ്.

അതേസമയം, ഡൊനെറ്റ്‌സ്‌ക് പൂര്‍ണമായി റഷ്യന്‍ നിയന്ത്രണത്തിലല്ല. നാല് പ്രദേശങ്ങളിലെല്ലാം സമീപകാലത്ത് വലിയ ഏറ്റുമുട്ടലുകളാണ് നടന്നത്. അതിനാല്‍, സുരക്ഷിതമായ വോട്ടെടുപ്പ് നടത്തുന്നത് സാധ്യമാവില്ല. വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ നടക്കുന്ന ഹിതപരിശോധനയെ രാജ്യാന്തര സമൂഹം തള്ളിപ്പറഞ്ഞുകഴിഞ്ഞു. റഷ്യയുടെ നടപടി നിയമവിരുദ്ധമാണെന്നും പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്നും വ്യാപകവിമര്‍ശനമുണ്ട്.

അധിനിവേശ ശ്രമങ്ങള്‍ക്ക് യുക്രെയ്ന്‍ ശക്തമായ തിരിച്ചടി നല്‍കിയതും ആഗോള തളത്തില്‍ പ്രതിഛായ മോശമായതുമാണ് ഹിതപരിശോധന നടത്തി മുഖംമിനുക്കാനുള്ള റഷ്യന്‍ നീക്കത്തിന് പ്രേരണയായത്. തെക്ക് ദേശീയമായ ഖേഴ്‌സന്‍ പ്രദേശത്തെ പ്രധാനമന്ത്രിയായ വഌദിമിര്‍ സാല്‍ഡോ, 'ഞങ്ങളുടെ പ്രദേശം സുരക്ഷിതമാക്കുകയും ചരിത്രപരമായ നീതിയെ പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.

Tags: