നീരവ് മോദിയെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ അപേക്ഷ കോടതിക്ക് കൈമാറിയതായി അന്വേഷണ ഏജന്‍സി
ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ട വിവാദ വ്യവസായി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അപേക്ഷയോട് ബ്രിട്ടന്റെ പ്രതികരണം കാത്തിരിക്കുകയാണെന്ന് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പില്‍ പ്രതിയായ നീരവ് മോദിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ അപേക്ഷ നിയമനടപടി സ്വീകരിക്കാനായി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി കോടതിക്ക് കൈമാറിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2018 ജൂലൈയിലാണ് നീരവ് മോദിയെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കിയത്.
ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ട വിവാദ വ്യവസായി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അപേക്ഷയോട് ബ്രിട്ടന്റെ പ്രതികരണം കാത്തിരിക്കുകയാണെന്ന് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍ നഗരത്തില്‍ സര്‍വ സ്വതന്ത്രനായി വിലസുന്ന നീരവിന്റെ ദൃശ്യങ്ങള്‍ ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. നീരവ് മോദി ലണ്ടനില്‍ ഉണ്ടെന്ന കാര്യം സര്‍ക്കാരിന് അറിയാമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. നീരവ് മോദിയെ ലണ്ടനില്‍ കണ്ടെത്തി എന്നതുകൊണ്ടു മാത്രം അദ്ദേഹത്തെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കും എന്ന് അര്‍ഥമില്ല. ഇക്കാര്യത്തില്‍ ബ്രിട്ടന്റെ പ്രതികരണം അറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചിരുന്നു.