യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയ്ക്കും ബൂത്ത് ഏജന്റിനും മര്‍ദനം; നാലു സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും ആക്രമിച്ച കേസില്‍ നാലു സിപിഎം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ശ്രീജിത്ത്, രഞ്ജിത്, ഫാസില്‍ എന്നിവരെയും മറ്റൊരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടം നിയമസഭാ മണ്ഡലത്തിലെ വേങ്ങാട് പഞ്ചായത്തിലായിരുന്നു സംഭവം.
വേങ്ങാട് പഞ്ചായത്ത് മമ്പറം ടൗണിലെ 16ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയുമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതെന്ന് പോലിസ് അറിയിച്ചു. ബൂത്ത് ഏജന്റിന്റെ ജനസേവന കേന്ദ്രത്തില്‍ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം.