തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ നടത്തി യുഡിഎഫ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കാനുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്.
യുഡിഎഫിലേക്ക് വരികയാണെങ്കില്‍ ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കാമെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. ലീഗും പേരു പറഞ്ഞില്ലെങ്കിലും മാണി വിഭാഗത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. എന്നാല്‍ ജോസഫ് വിഭാഗത്തിന് ഈ കൂടിചേരലിന് താല്‍പ്പര്യമില്ലെന്നാണ് റിപോര്‍ട്ടുകള്‍.