വെങ്ങോല പഞ്ചായത്ത് ഭരണം യുഡിഎഫിന്; എരുമേലി എല്‍ഡിഎഫ് ഭരിക്കും

Update: 2025-12-29 06:26 GMT

കൊച്ചി: വെങ്ങോല പഞ്ചായത്ത് ഭരണം യുഡിഎഫിന്. ഒമ്പത് വോട്ട് ലഭിച്ച കോണ്‍ഗ്രസ് അംഗം ഷെഫീത ഷെരീഫിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇടത് സ്ഥാനാര്‍ഥി എല്‍സി എല്‍ദോസിന് എട്ട് വോട്ടുകളാണ് ലഭിച്ചത്.മലപ്പുറത്തെ തിരുവാലിയില്‍ എട്ടിനെതിരെ 11 വോട്ടുകള്‍ക്ക് യുഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. താരിയന്‍ തുമയാണ് പ്രസിഡന്റ്.

അതേസമയം കോട്ടയം ജില്ലയിലെ എരുമേലിയില്‍ എല്‍ഡിഎഫ് വിജയിച്ചു. 22ാം വാര്‍ഡിലെ അംഗം അമ്പിളി സജീവനാണ് പ്രസിഡന്റ്. പ്രസിഡന്റ് സീറ്റ് പട്ടിക വര്‍ഗ സംവരണമായിരുന്നു. ഭൂരിപക്ഷം ഉണ്ടായിട്ടും സംവരണ വിഭാഗത്തില്‍ യുഡിഎഫിന് ജയിച്ചവര്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ സി കെ സബിത പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. ആലപ്പുഴ ജില്ലയിലെ വിയപുരത്ത് പ്രസിഡണ്ടായി എല്‍ഡിഎഫിലെ പി ഓമനയെ തിരഞ്ഞെടുത്തു.

Tags: