ഗ്ലോബര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് ക്ഷണം

മാര്‍ച്ച് 24 മുതല്‍ 26 വരെ നടക്കുന്ന 126 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാനാണ് ക്ഷണം

Update: 2020-01-11 15:26 GMT

ന്യൂഡല്‍ഹി: യുഎഇയുടെ ഇന്ത്യയിലെ സ്ഥാനപതി അഹമ്മദ് അല്‍ബാനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 24 മുതല്‍ 26 വരെ നടക്കുന്ന 126 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയെ ക്ഷണിച്ചു. യുഎഇ മലയാളികള്‍ക്ക് രണ്ടാം വീടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളുടെ സഹകരണവും സ്‌നേഹവും യുഎഇ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നതായി സ്ഥാനപതി പറഞ്ഞു. യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ പൊതുവെയും മലയാളികള്‍ പ്രത്യേകിച്ചും രാജ്യത്തിന്റെ നിര്‍മാണത്തിലും പുരോഗതിയിലും വലിയ പങ്കാണ് വഹിക്കുന്നതെന്ന് സ്ഥാനപതി പറഞ്ഞു. 

Tags:    

Similar News