ഇന്ത്യയിലേക്കുള്ള യാത്ര വേണ്ടെന്ന് യുഎഇ എംബസിയുടെ ജാഗ്രതാ നിര്‍ദേശം

മറ്റു ലോക രാജ്യങ്ങളും ഇതേ മാതൃക പിന്തുടര്‍ന്നാണ് അത് ഇന്ത്യന്‍ ടൂറിസം വിപണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാവുക.

Update: 2019-12-17 01:19 GMT

ദുബായ്: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ യുഎഇ എംബസിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.

നേരത്തെ, യുഎസ്, യുകെ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹി ഉള്‍പ്പെടെ, ഇന്ത്യയിലെ പല ഭാഗങ്ങളിലും പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് എംബസിയുടെ നടപടി. ഇതോടെ, ക്രിസ്മസ്പുതുവത്സര അവധിയ്ക്ക്, ഇന്ത്യയിലേക്ക് പറക്കാന്‍ തീരുമാനിച്ച നിരവധി അറബ് വിനോദ സഞ്ചാരികള്‍ യാത്രകള്‍ റദ്ദാക്കി. യാത്ര റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ടൂര്‍ ഓപറേറ്റര്‍മാരെ സമീപിച്ചിട്ടുണ്ട്. മറ്റു ലോക രാജ്യങ്ങളും ഇതേ മാതൃക പിന്തുടര്‍ന്നാണ് അത് ഇന്ത്യന്‍ ടൂറിസം വിപണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാവുക. 

Tags:    

Similar News